മംഗലാപുരം: ഉഡുപ്പി വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം മൂന്നായതായി പോലീസ്. (The number of Maoists killed in Udupi has reached three; indications are that a Malayali is among the dead) മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഉള്‍പ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഉഡുപ്പി വനമേഖലയിലെ ഹെബ്രി പൊലീസ് സ്റ്റേഷന് പരിധിയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നു പേര് കൊല്ലപ്പെട്ടതെന്ന് കര്‍ണാടക പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍ സ്ത്രീകളാണ്.
|
കൊല്ലപ്പെട്ട രണ്ടാമത്തെയാളുടെ പേര് സുന്ദരിയെന്നാണ്. മലയാളിയായ ജിഷയാണ് മൂന്നാത്തെയാളെന്ന് പോലീസ് സംശയിക്കുന്നു.
ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് കര്‍ണാടക കബിനാലെ സ്വദേശിയായ വിക്രം ഗൗഡ. അട്ടപ്പാടി, നിലമ്പൂര്‍, വയനാട് വനമേഖലയില്‍ സജീവമായിരുന്നു ഇയാള്‍. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡറാണ് വിക്രം ഗൗഡ എന്ന് പോലിസ് പറഞ്ഞു.
നിലവില്‍ നേത്രാവതി ദളത്തിന്റെ ചുമതല വഹിക്കുന്ന വിക്രം ഗൗഡയും സംഘവും അരി വാങ്ങാനെത്തിയപ്പോളാണ് ആന്റി നക്സല്‍ ഫോഴ്സുമായി വെടിവെപ്പുണ്ടായത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ചിലര്‍ വനത്തിനകത്തേക്ക് ഓടി രക്ഷപ്പെട്ടു.
നേരത്തെ കബനീദളത്തിന്റെ കമാണ്ടറായിരുന്നു വിക്രം ഗൗഡ. എന്നാല്‍ പിന്നീട് ഭിന്നതയുണ്ടായതിനാല്‍ വിക്രം ഗൗഡയുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. പൊലീസ് ഇതിനെ സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. നിലമ്പൂര്‍ കരുളായി ഏറ്റുമുട്ടലിന് ശേഷാണ് വിക്രം നേത്രാവതി ദളത്തിന്റെ ചുമതല ഏറ്റെടുത്തത്.
2016ലായിരുന്നു മലപ്പുറത്തെ നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കൊപ്പം ദേവരാജന്‍, അജിത (കാവേരി) എന്നിവര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.
——
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





