23
Nov 2024
Wed
23 Nov 2024 Wed
Senior journalist V T Chandrasekhar passed away

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും ‘ദലിത് വോയ്സ്’ സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍(93)അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. മംഗളൂരുവിലെ ശിവബാഗിലായിരുന്നു രാജശേഖറിന്റെ താമസം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ എക്സ്പ്രസില്‍ സേവനമനുഷ്ഠിച്ച രാജശേഖര്‍ 1981ലാണ് ദലിത് വോയ്സ് ആരംഭിച്ചു. സംവരണത്തിന്റെയും ദലിത് അവകാശങ്ങളുടെയും ശക്തനായ വക്താവും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു രാജശേഖര്‍. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായിരുന്നു. രാജശേഖറിന്റെ മകന്‍ സലീല്‍ ഷെട്ടി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക