25
Nov 2024
Wed
25 Nov 2024 Wed
plus one student dies by hit train while crossing track

പ്ലാറ്റ്‌ഫോമില്‍ കയറുന്നതിനായി പാളംമുറിച്ചുകടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിനിടിച്ചുമരിച്ചു. കൊല്ലം മയ്യനാട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് സംഭവം. ചാത്തന്നൂര്‍ കോയിപ്പാട് വിളയില്‍ വീട്ടില്‍ അജി-ലീല ദമ്പതികളുടെ മകള്‍ എ ദേവനന്ദ(17)യാണ് മരിച്ചത്. മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ദേവനന്ദ സ്‌കൂള്‍ വിട്ട ശേഷം കൂട്ടുകാര്‍ക്കൊപ്പം വൈകീട്ട് വീട്ടിലേക്ക് മടങ്ങുന്നതിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നാം പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ എന്‍ജിനു മുന്നിലൂടെ സഹപാഠിക്കൊപ്പം രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു പെണ്‍കുട്ടിയെ ഈ സമയമെത്തിയ നേത്രാവതി എക്‌സ്പ്രസ് ഇടിച്ചത്. ഒരാളെ പ്ലാറ്റ്‌ഫോമില്‍ നിന്നവര്‍ പലിച്ചുകയറ്റിയെങ്കിലും ദേവനന്ദയെ രക്ഷിക്കാനായില്ല.മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ അമ്മ വിദേശത്താണ്. സഹോദരി: ദേവപ്രിയ.