03
Nov 2024
Thu
03 Nov 2024 Thu
nearly 50 killed in Pakistan in gun attack

പാകിസ്താനിലെ ഖൈബര്‍ പാഖ്തൂന്‍ഖ്വയില്‍ നടന്ന വെടിവയ്പില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. ശിയ വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. യാത്രാവാഹനങ്ങള്‍ക്കു നേരെ അക്രമികള്‍ നിരന്തരം വെടിയുതിര്‍ക്കുകകായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെന്ന് കുര്‍റം ഡപ്യൂട്ടി കമ്മീഷണര്‍ ജാവേദ് ഉല്ല മെഹ്‌സൂദ് അറിയിച്ചു. സായുധരായ അക്രമികള്‍ ഡസന്‍കണക്കിന് വാഹനങ്ങള്‍ക്കു നേരെയാണ് നിരന്തരം വെടിയുതിര്‍ത്തതെന്നും പോലീസ് പറഞ്ഞു. പരചിനാറില്‍ നിന്ന് പെഷാവറിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്.

ശിയ, സുന്നി സംഘര്‍ഷങ്ങള്‍ക്ക് നാളുകളായി പേരുകേട്ട ജില്ലയായ കുര്‍റം. ഒക്ടോബറില്‍ 16 പേര്‍ ജില്ലയില്‍ കൊല്ലപ്പെട്ടിരുന്നു. സപ്തംബറില്‍ അമ്പതിലേറെ പേര്‍ ശിയ-സുന്നി സംഘര്‍ഷത്തില്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക