കൊച്ചി: കേരളത്തില്‍ ആഭരണപ്രേമികള്‍ക്ക് ഇത് നല്ലകാലമല്ല. മൂന്നാഴ്ചയ്ക്ക് മുമ്പ് താഴേക്ക് വീണു സ്വര്‍ണ വില ഇപ്പോള്‍ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഈ പോക്ക് പോയാല്‍ നേരത്തെ രേഖപ്പെടുത്തിയ 60,000 എന്ന റെക്കോഡ് അടുത്ത് തന്നെ മറികടക്കുമെന്ന് ഉറപ്പായി. രണ്ടാഴ്ചയ്ക്കിടെ 3,500 രൂപ ഇടിഞ്ഞ സ്വര്‍ണവിലയാണ് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുന്നത്.
|
ഈയാഴ്ച എല്ലാ ദിവസവും സ്വര്‍ണവില കൂടി. ഇന്ന് 640 രൂപയാണ് വര്‍ധിച്ചത്. 57,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 80 രൂപയും കൂടി. 7,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. അഞ്ചുദിവസത്തിനിടെ മാത്രം പവന് 2300 രൂപ കൂടി.
നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. ഇവിടുന്നാണ് ഉയര്‍ന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയെയും ബാധിക്കും.
പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും.
US ഡോളര്‍ കരുത്താര്‍ജിച്ചതും US കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്‍ണ വിപണിയെ ബാധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
ഈ മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
നവംബറിലെ വില മാറ്റം
| 1-Nov-24 | Rs. 59,080 (Highest of Month) |
| 2-Nov-24 | 58960 |
| 3-Nov-24 | 58960 |
| 4-Nov-24 | 58960 |
| 5-Nov-24 | 58840 |
| 6-Nov-24 | 58920 |
| 7-Nov-24 | 57600 |
| 8-Nov-24 | 58280 |
| 9-Nov-24 | 58200 |
| 10-Nov-24 | 58200 |
| 11-Nov-24 | 57760 |
| 12-Nov-24 | 56680 |
| 13-Nov-24 | 56360 |
| 14-Nov-24 | Rs. 55,480 (Lowest of Month) |
| 15-Nov-24 | 55560 |
| 16-Nov-24 | Rs. 55,480 (Lowest of Month) |
| 17-Nov-24 | Rs. 55,480 (Lowest of Month) |
| 18-Nov-24 | 55960 |
| 19-Nov-24 | 56520 |
| 20-Nov-24 | 56920 |
| 21-Nov-24 Yesterday » |
57160 |
| 22-Nov-24 Today » |
Rs. 57,800 |
Gold prices in Kerala increased by Rs 640 today


