25
Nov 2024
Fri
25 Nov 2024 Fri
two dies in accident in Palakkad

പാലക്കാട് കൊടുവായൂരില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു.  വയോധികരായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളി ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്ക് പോവുകയായിരുന്ന കാര്‍ കാല്‍നടയാത്രികരായ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോന്‍(45)ആണ് പിടിയിലായത്.