13
Nov 2024
Wed
13 Nov 2024 Wed
woman killed in Eranhippalam lodge by suffocation points Postmortem report

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീല(33)യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കൊലപാതകമാണെന്നു വ്യക്തമായത്. ശ്വാസം മുട്ടിച്ചുകൊന്നതാണെന്നാണ് വ്യക്തമായിരിക്കുന്നത്. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയെടുത്ത തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫിനു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാത്രി പത്തോടെ സനൂഫ് വാടകസംബന്ധിച്ച് ലോഡ്ജ് ജീവനക്കാരുമായി സംസാരിക്കുകയും പിന്നീട് പുറത്തേക്കു പോവുകയുമായിരുന്നു. ഇയാള്‍ മടങ്ങിവരാതിരിക്കുകയും യുവതി മുറിയില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുകയും ചെയ്തതോടെ ചൊവ്വാഴ്ച ലോഡ്ജ് ജീവനക്കാര്‍ നടക്കാവ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്നപ്പോഴാണ് കട്ടിലില്‍ കിടക്കുന്ന നിലയില്‍ ഫസീലയുടെ മൃതദേഹം കണ്ടത്.

അന്വേഷണത്തില്‍ സനൂഫ് ലോഡ്ജില്‍ നല്‍കിയിരുന്ന വിലാസവും ഫോണ്‍നമ്പരും തെറ്റായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ ഉപയോഗിച്ചതെന്നു കരുതുന്ന കാര്‍ പാലക്കാട് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

രണ്ടുതവണ വിവാഹമോചിതയായ ഫസീലയുടെ ഡിവോഴ്സ് കേസ് നടക്കുന്നതിനിടയിലാണ് സനൂഫുമായി അടുപ്പത്തിലായത്. സനൂഫിന്റെ പേരില്‍ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഈ കേസ് നടക്കുന്നതിനിടെ യുവതി സനൂഫുമായി വീണ്ടും സൗഹൃദത്തിലാവുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക