30
Nov 2024
Thu
30 Nov 2024 Thu

അബൂദബി: യു.എ.ഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ (നവംബര്‍ 29) പൊടിക്കാറ്റും മഴക്കും സാധ്യതയെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ ചിലയിടങ്ങളില്‍ മഴ പെയ്തു. വെള്ളിയാഴ്ച വരെ യുഎഇയിലെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. ഇന്നലെ രാത്രിയോടെ പടിഞ്ഞാറന്‍ മേഖലകളില്‍ ഉയരാന്‍ തുടങ്ങിയ മേഘങ്ങള്‍ ക്രമേണ കിഴക്കോട്ട് വ്യാപിച്ച് തീരം, ദ്വീപുകള്‍, വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളുടെ ഭാഗങ്ങള്‍ എന്നിവയിലൂടെ നീങ്ങുകയാണ് ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിന്‍ഫലമായാണ് ഇന്ന് മഴ പെയ്യാന്‍ സാധ്യത നിലനില്‍ക്കുന്നത്. മഴ വ്യാപകമായില്ലെങ്കിലും തീരപ്രദേശങ്ങളിലും വടക്ക്, കിഴക്കന്‍ മേഖലകളിലും മഴയ്ക്ക് സാധ്യത കൂടുതലാണ്.

നാളെ കാലാവസ്ഥ മെച്ചപ്പെടാന്‍ തുടങ്ങും. ഉച്ചയോടെ മേഘാവൃതം ക്രമേണ കുറയും. ഈ കാലയളവില്‍ കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യും.

കടലും പ്രക്ഷുബ്ദമാകാനാണ് സാധ്യത. ഒമാന്‍ കടല്‍ പ്രക്ഷുബ്ധതയാണെങ്കിലും കൂടുതല്‍ മിതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. ആഴ്ചയുടെ അവസാനം വരെ ശക്തമായ തിരമാലകളും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും പ്രതീക്ഷിക്കുന്നതിനാല്‍ നാവികര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും മുന്നറിയിപ്പുണ്ട്.

UAE Weather Update Fog and Light Rainfall Expected