29
Nov 2024
Thu
29 Nov 2024 Thu
Students hand stuck in sugar cane juice machine in Mukkam

കോഴിക്കോട് മുക്കത്ത് കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ വിദ്യാര്‍ഥിയുടെ കൈകുടുങ്ങി. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ അഗ്നിരക്ഷാസേന യന്ത്രത്തില്‍ നിന്ന് വിദ്യാര്‍ഥിയുടെ കൈ വേര്‍പെടുത്തി. കൊടുവള്ളി പെരുവല്ലി പാലത്തറ വീട്ടില്‍ ആദികൃഷ്ണ(14)യുടെ ഇടതുകൈയാണ് യന്ത്രത്തിന്റെ ഫ്‌ളൈ വീല്‍ ഗിയറിനിടയില്‍ കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. മാനിപുരം പാലത്തിനു സമീപത്തെ കരിമ്പ് ജ്യൂസ് യന്ത്രത്തിലാണ് കുട്ടിയുടെ കൈ അബദ്ധത്തില്‍ കുടുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവരമറിച്ചതനുസരിച്ച് മുക്കം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ജോയി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈഡ്രോളിക് കോമ്പിനേഷന്‍ ടൂളും ആങ്കിള്‍ ഗ്രൈന്‍ഡര്‍ എന്നിവ ഉപയോഗിച്ച് മെഷീന്റെ ഭാഗങ്ങള്‍ മുറിച്ചും അകറ്റിയും ആദികൃഷ്ണയുടെ കൈ പുറത്തെടുത്തത്. വിവരമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടുകയുണ്ടായി. അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച രക്ഷാപ്രവര്‍ത്തന വീഡിയോയില്‍ ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷാ ഉപകരണങ്ങളൊന്നും ഉപയോഗിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്കു കാരണമായി.