വിവാഹമുറിച്ചതിനുശേഷം കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തു. കോഴിക്കോട് മേപ്പയൂര്‍ ചങ്ങരംവള്ളിയിലാണ് സംഭവം.
|
കോട്ടക്കുന്നുമ്മല്‍ സുമയുടെ മകള്‍ സ്നേഹാഞ്ജലിയുടെ(24) മൃതദേഹമാണ് മുത്താമ്പി പുഴയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറോടെയാണ് യുവതിയെ കാണാതായത്. തിരച്ചിലില്‍ യുവതിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ മേപ്പയൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇന്നലെ വൈകീട്ട് നാലോടെ ഒരാള്‍ പുഴയില്‍ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കുറച്ചു ദിവസങ്ങളായി യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്. കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്കു വിട്ടുനല്‍കും.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





