04
Dec 2024
Wed
04 Dec 2024 Wed
son arrested for killing parents and daughter in Delhi

ദക്ഷിണ ഡല്‍ഹിയില്‍ വിവാഹവാര്‍ഷികദിനത്തില്‍ ദമ്പതികളെയും മകളെയും കുത്തിക്കൊന്നത് മകന്‍. രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിയായ അര്‍ജുന്‍ എന്ന 20 കാരനാണ് മാതാപിതാക്കളായ രാജേഷ് കുമാറിനെ(51)യും കോമളി(46)നെയും സഹോദരി കവിത(23)യെയും ബുധന്‍ രാവിലെ അഞ്ചരയോടെ കുത്തിക്കൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രഭാത സവാരി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മൂവരെയും കുത്തിക്കൊന്ന നിലയില്‍ കാണുകയായിരുന്നുവെന്നാണ് അര്‍ജുന്‍ അയല്‍വാസികളോടു പറഞ്ഞിരുന്നത്. അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷികാശംസ നേര്‍ന്ന ശേഷമാണ് താന്‍ പ്രഭാതസവാരിക്കിറങ്ങിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ പരിശോധനയില്‍ വീട്ടിലേക്ക് പുറത്തുനിന്നാരും വന്നിട്ടില്ലെന്ന് വ്യക്തമാക്കി. വീട്ടില്‍ അതിക്രമിച്ചുകയറിയതിന്റെയോ എന്തെങ്കിലും അപഹരിച്ചതിന്റെയോ യാതൊരു വിധ സൂചനകളും വീട്ടില്‍ ഇല്ലാതിരുന്നതും പോലീസിന്റെ സംശയമുന അര്‍ജുനനിലേക്ക് നീളാന്‍ കാരണമായി. ചോദ്യം ചെയ്യലില്‍ അര്‍ജുന്‍ മൊഴി മാറ്റി പറയുക കൂടിയായതോടെ പോലീസിന്റെ പണി എളുപ്പമായി. വിശദമായി ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

തന്റെ പഠനത്തിലെ പിന്നാക്കാവസ്ഥയെ വിമുക്ത ഭടന്‍ കൂടിയായ പിതാവ് നിരന്തരം കളിയാക്കുമായിരുന്നുവെന്നും അയല്‍വാസികളുടെ മുന്നില്‍ വച്ചുള്ള ഈ നാണം കെടുത്തലിനെ അമ്മയോ സഹോദരിയോ പോലും തടയാന്‍ ശ്രമിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് കൂട്ടക്കൊലപാതകമെന്നും അര്‍ജുന്‍ വെളിപ്പെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക