കാസര്‍കോട്: ജോലി നഷ്ടപ്പെടുമെന്ന ഭീതിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടറായി ജോലി ചെയ്തു വന്നിരുന്ന യുവാവ് കെട്ടിത്തൂങ്ങി മരിച്ചു. 18 വര്‍ഷമായി കണ്ടക്ടറായി ജോലി ചെയ്യുന്ന മുളിയാര്‍, മജക്കാറിലെ പരേതനായ മഹാലിംഗ പാട്ടാളിയുടെ മകന്‍ യോഗീഷ് കുമാര്‍ (40) ആണ് പുതുതായി പണിത വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ചത്.
|
കാസര്‍കോട്-സുള്ള്യ റൂട്ടിലാണ് യോഗീഷ് കണ്ടക്ടറായി ജോലി ചെയ്തിരുന്നത്. ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയതായിരുന്നു. യോഗീഷും മാതാവ് ബേബിയും മാത്രമാണ് വീട്ടില്‍ താമസം. മാതാവ് ഇന്നലെ കാസര്‍കോട് കേളുഗുഡ്ഡെയിലെ വീട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മകനെ ഷെഡിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചു വിടുമെന്ന ഭീതിയാണ് യോഗീഷിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അടുത്തിടെയാണ് പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താമസം മാറ്റിയത്.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ആത്മഹത്യ. യോഗീഷിന്റെ ആകസ്മിക മരണം നാടിനെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. സഹോദരിമാര്‍: ജലജാക്ഷി, ശോഭ, അരുണാക്ഷി.
Tags:
Kasaragod, KSRTC, KSRTC Conductor, Temporary Conductor, Kasaragod News, Kerala News, Breaking News, Kerala Police, Adoor Police, Yogeesh Kumar, Muliar, Suicide, Unnatural Death, Job Insecurity, Employment, Public Transport, Kerala, Investigation
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





