04
Dec 2024
Thu
04 Dec 2024 Thu
Excise officer arrested for stealing gold and mobile phone during raid

റെയ്ഡിനെത്തിയ വീട്ടില്‍ നിന്ന് സ്വര്‍ണവും മൊബൈല്‍ ഫോണും മോഷ്ടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചടയമംഗലം എക്‌സൈസ് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ ഇളമ്പഴന്നൂര്‍ കാറ്റാടിമൂട് ശ്രീജാഭവനില്‍ ഷൈജു(36) ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിതറ മാങ്കോട് തെറ്റിമുക്കില്‍ അന്‍സാരി മന്‍സിലില്‍ അന്‍സാരി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ ചിതറ പോലീസാണ് ഷൈജുവിനെ പിടികൂടിയത്. ഷൈജു ഉള്‍പ്പെടെ ആറംഗ എക്‌സൈസ് സംഘമായിരുന്നു കഴിഞ്ഞ ഡിസംബറില്‍ അന്‍സാരിയുടെ വീട്ടില്‍ റെയ്ഡിനെത്തിയത്. ഈ സമയമായിരുന്നു ഷൈജു മോഷണം നടത്തിയത്. വാറ്റ് ഉപകരണങ്ങളടക്കം പിടിച്ചെടുത്ത സംഘം അന്‍സാരിയെ അറസ്റ്റ് ചെയ്തിരുന്നു.

ജയിലില്‍ നിന്ന് പുറത്തിറങ്ങി വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണവും ഫോണും നഷ്ടമായ വിവരം അന്‍സാരി അറിയുന്നത്. പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ നടപടിയൊന്നുമുണ്ടായില്ല. ഷൈജു മോഷ്ടിച്ച മൊബൈല്‍ ഫോണില്‍ 11 മാസത്തിനു ശേഷം സിം ഇട്ട് ഉപയോഗിച്ചപ്പോഴാണ് പോലീസിന് വിവരം ലഭിക്കുന്നത്. ഇതോടെ ഇയാളെ പിടികൂടുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക