തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ലോക്ക്01 വളവനാട് നിയോജകമണ്ഡലം, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത്- 12 എരുവ നിയോജകമണ്ഡലം എന്നിവയുടെ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി. ഗവ.എച്ച്.എസ് പൊള്ളേത്തൈ, ടി.എം.പി.എല്‍.പി.എസ് കലവൂര്‍, സെന്റ് ജോസഫ് പബ്ലിക്ക് സ്‌കൂള്‍ പൊള്ളത്തെ, ഗവ.എസ്.കെ.വി.എല്‍.പി.എസ്.പത്തിയൂര്‍, ഗവ.എല്‍.പി.ബി.എസ്.എരുവ എന്നിവക്കാണ് അവധിയുള്ളത്.
|
ഡിസംബര്‍ 9 (തിങ്കള്‍), ഡിസംബര്‍ 10 (ചൊവ്വ) തീയതികളിലും, വളവനാട് നിയോജകമണ്ഡലം (മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,20 എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടുന്നു), എരുവ നിയോജകമണ്ഡലം എന്നിവയുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 10 (ചൊവ്വാഴ്ചയും) തീയതിയും, അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ ഉത്തരവ് ബാധകല്ല.
By-elections: Holiday declared in these panchayats on Monday
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





