23
Dec 2024
Thu
23 Dec 2024 Thu
three youths caught from lodge with MDMA

കോട്ടയത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിവരികയായിരുന്ന മൂന്നു യുവാക്കള്‍ പിടിയിലായി. കോട്ടയം അയ്മനം അമ്മൂ നിവാസില്‍ പ്രശാന്ത് (30), വാകത്താനം ഇരവുചിറ ഭാഗത്ത് വെള്ളത്തടത്തില്‍ വീട്ടില്‍ അമല്‍ദേവ് (37), കോട്ടയം വിജയപുരം കളമ്പുകാട് ഭാഗത്ത് താന്നിക്കല്‍ വീട്ടില്‍ ആദര്‍ശ് (23) എന്നിവരാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം ശാസ്ത്രി റോഡ് ഭാഗത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കോട്ടയം വെസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ സഹിതം സംഘത്തെ പിടികൂടിയത്.

സംഘത്തിന്റെ പക്കല്‍ നിന്നു 2.85 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. വെസ്റ്റ് സ്റ്റേഷന്‍ എസ്എച്ച്ഒ പ്രശാന്ത് കുമാര്‍, എസ്‌ഐമാരായ വിദ്യാ വി, തോമസുകുട്ടി ജോര്‍ജ്, ജയകുമാര്‍, സിപിഓ മാരായ രഞ്ജിത്ത് കുമാര്‍. ബി. മനോജ്, വിനയചന്ദ്രന്‍ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക