കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്ഫോടനം. (Bomb blast in Kannur Panur) ചെണ്ടയാട് കണ്ടോത്തുംചാലില്‍ റോഡിന് സമീപമാണ് സ്ഫോടനമുണ്ടായത്. അര്‍ധരാത്രിയിലുണ്ടായ സ്ഫോടനത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടു. നാടന്‍ ബോംബെറിഞ്ഞതെന്നാണു സംശയം. പാനൂര്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.
|
സ്ഥലത്തു നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഉഗ്രശബ്ദത്തില്‍ രണ്ട് തവണ സ്ഫോടനം ഉണ്ടായതായാണ് സമീപവാസികള്‍ പറയുന്നത്. ഇതേ സ്ഥത്തിന് തൊട്ടടുത്തായി കുന്നുമ്മലില്‍ രണ്ട് ദിവസത്തിന് മുന്‍പ് സ്ഫോടനം നടന്നിരുന്നു.
മാസങ്ങള്‍ക്ക് മുന്വും കണ്ടോത്തുംചാലില്‍ സ്ഫോടനം ഉണ്ടായിരുന്നു. സ്ഫോടനത്തിന് പിന്നിലാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





