27
Dec 2024
Sat
27 Dec 2024 Sat
concrete mixing death

കൊച്ചി: കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. (Worker dies after getting his head stuck in concrete mixing machine) കോണ്‍ക്രീറ്റ് മിക്‌സിങ് കഴിഞ്ഞ് മെഷീന്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടുങ്ങല്ലൂര്‍ മേലൂര്‍ കല്ലുകുത്തി ആലശ്ശേരി മറ്റത്തില്‍ സുബ്രഹ്‌മണ്യന്റെ മകന്‍ പ്രദീപ് (46) ആണ് മരിച്ചത്. മുപ്പത്തടം കലിഞ്ഞത്തില്‍ റോഡില്‍ ഒരു വീടിന്റെ വാര്‍പ്പ് കഴിഞ്ഞ് മിക്‌സിങ് മെഷീന്‍ വൃത്തിയാക്കുകയായിരുന്നു. മെഷീന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് വൃത്തിയാക്കിയിരുന്നത്.

ഇതിനിടെ മെഷീനില്‍ തല കുടുങ്ങുകയായിരുന്നു. തല തകര്‍ന്ന പ്രദീപ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. പോലീസെത്തിയാണ് മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഭാര്യ: ഷൈനി.