ദുര്‍മന്ത്രവാദം നടത്തുന്നതിനായി തലയോട്ടിക്കായി യുവാവിനെ കൊലപ്പെടുത്തിയ നാലംഗസംഘം പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഭീതിപ്പെടുത്തുന്ന സംഭവം. തലയോട്ടി ഉപയോഗിച്ച് ദുര്‍മന്ത്രവാദം ചെയ്താല്‍ കോടിക്കണക്കിന് രൂപ കിട്ടുമെന്ന് യുട്യൂബില്‍ നിന്ന് ദുര്‍മന്ത്രവാദം പഠിച്ചുവെന്നവകാശപ്പെട്ട രണ്ടുപേരുടെ വാഗ്ദാനത്തില്‍ വീണാണ് പ്രതികള്‍ കൃത്യം നടത്തിയത്.
|
ജൂണ്‍ 22ന് ടിലാ മോഡ് മേഖലയില്‍ നിന്ന് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പഅന്വേഷണമാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്. ബിഹാറില്‍ നിന്ന് ജോലി തേടി നഗരത്തിലെത്തിയ രാജ് കുമാറാണ് കൊല്ലപ്പെട്ടതെന്നും പോലീസ് കണ്ടെത്തി. ആഗസ്ത് 15ന് പോലീസ് ധനഞ്ജയ്, വികാസ് എന്നിവരെ പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വികാസ്, നരേന്ദ്ര എന്നിങ്ങനെ രണ്ടുപേര്‍ കൂടി സംഘത്തിലുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്നിവരെയും പോലീസ് പിടികൂടുകയായിരുന്നു.
ദുര്‍മന്ത്രവാദം നടത്താന്‍ മനുഷ്യന്റെ തലയോട്ടി കൊണ്ടുവരികയാണെങ്കില്‍ 50 കോടി രൂപ ലഭിക്കുമെന്ന് പവന്‍, പങ്കജ് എന്നീ രണ്ടുപേര്‍ യുവാക്കളെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കൊടുംക്രൂരതയ്ക്ക് അരങ്ങൊരുങ്ങിയത്. രാജ്കുമാറിനെ പരിചയക്കാരന്‍ കൂടിയായ വികാസ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയും തല വെട്ടിയെടുക്കുകയുമായിരുന്നു.
വെട്ടിയെടുത്ത തലയോട്ടി പ്രതികള്‍ നരേന്ദ്രയ്ക്ക് കൈമാറുകയും ഇവര്‍ ഇത് പവനും പങ്കജിനും നല്‍കുകയും ചെയ്തു. മൃതദേഹം ടിലാ മോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപെടുകയും ചെയ്തു. തലയോട്ടി ഉപയോഗിച്ച് ദുര്‍മന്ത്രവാദം ചെയ്‌തെങ്കിലും പോലീസ് പിടിക്കുമെന്ന ഭീതിയില്‍ തലയോട്ടി ഡല്‍ഹിയിലെ മജിലിസ് പാര്‍ക്ക് മെട്രോ സ്‌റ്റേഷനു സമീപത്തുള്ള ഓടയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





