27
Dec 2024
Mon
27 Dec 2024 Mon

തിരുവനന്തപുരം: വിവാഹം ഉറപ്പിച്ച് ദിവസങ്ങള്‍ മാത്രം തികഞ്ഞിരിക്കെ പ്രതിശ്രുത വരനുമായുള്ള തര്‍ക്കത്തിനൊടുവില്‍ 19 കാരി തൂങ്ങിമരിച്ചു വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി നമിത (19) ആണ് തൂങ്ങിമരിച്ചത്. വാടക വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ നമിതയെ കണ്ടെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്തിടെയാണ് നമിതയുടെ വിവാഹം ഉറപ്പിച്ചത്. എന്നാല്‍ പ്രതിശ്രുത വരനുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെ ഇയാള്‍ വീട്ടിലെത്തി നമിതയുമായി സംസാരിച്ചു. മടങ്ങിപ്പോയ പ്രതിശ്രുത വരന്‍ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. ശേഷം സംസ്‌കരിക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു.

19-year-old hangs herself after argument with fiancé