കോഴിക്കോട്ട് സ്കൂള്‍ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി ഗള്‍ഫിലേക്ക് കടന്ന യുവാവിനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പുല്ലൂര്‍ വീട്ടില്‍ മുഹമ്മദ് ആസിഫിനെ(26)കസബ പോലീസ് ആണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022 മുതല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോട്ടുകളില്‍ വച്ചും പീഡിപ്പിക്കുകയായിരുന്നു ഇയാള്‍.
|
വിദ്യാര്‍ഥിനിയുടെ അഞ്ച് പവന് സ്വര്‍ണാഭരണവും പ്രതി കൈക്കലാക്കിയിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാണന്ന് അറിഞ്ഞപ്പോള്‍ പ്രതി വിദേശത്തേക്കു കടക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയുമായിരുന്നു. ഇന്നലെ ഗള്‍ഫില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു.
കസബ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നിര്‍ദേശപ്രകാരം എഎസ്ഐ സജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുമിത് ചാള്‍സ്, മുഹമ്മദ് സക്കറിയ എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





