24
Dec 2024
Thu
24 Dec 2024 Thu
Malappuram sevens football

മലപ്പുറം: അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ വീണുകിടന്ന കളിക്കാരന്റെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടിക്കയറിയ വിദേശ താരത്തിന് വിലക്ക്. (Foreign player banned for kicking fallen player in the chest with boot during sevens match in Malappuram) സൂപ്പര്‍ സ്റ്റുഡിയോയുടെ താരമായ സാമുവലിനെയാണ് സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍(എസ്എഫ്എ) ഈ സീസണില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബ് ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടത്തന്ന ടൂര്‍ണമെന്റിലെ മത്സരത്തിനിടെയാണ് സംഭവം. ഗ്രൗണ്ടില്‍ വീണ ഉദയ പറമ്പില്‍പീടിക ടീമിലെ കളിക്കാരനെയാണ് സാമുവല്‍ ചവിട്ടിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

സൂപ്പര്‍ സ്റ്റുഡിയോ ടീം 2 ഗോള്‍ അടിച്ച് മുന്നിട്ട് നില്‍ക്കുന്ന സമയത്താണ് ഗ്രൗണ്ടില്‍ വീണു കിടക്കുകയായിരുന്ന താരത്തെ ചവിട്ടിയത്. ഈ സീസണിലെ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതില്‍ നിന്നാണ് സാമുവലിനെ എസ്.എഫ്.എ വിലക്കേര്‍പ്പെടുത്തിയത്.

നെഞ്ചില്‍ ചവിട്ടിക്കയറുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഫുട്ബാള്‍ പ്രേമികള്‍ നടപടിക്കായി ശബ്ദം ഉയര്‍ത്തിയത്. ഇദ്ദേഹത്തെ കളിപ്പിച്ചാല്‍ കളിക്കളങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പ് വ്യാപകമായതോടെയാണ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

വിലക്ക് എര്‍പ്പെടുത്തിയ തീരുമാനം എസ്.എഫ്.എ പ്രസിഡന്റ് ഹബീബ്, ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷറഫ് ബാവ, ട്രഷറര്‍ എസ് എം. അന്‍വര്‍ എന്നിവര്‍ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തെ അറിയിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിക്കേറ്റ കളിക്കാരനെ സാമുവല്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു.