28
Jun 2026
Sat
28 Jun 2026 Sat
hacked to death

കോഴിക്കോട് കൊയിലാണ്ടിയില്‍ മധ്യവയസ്‌ക വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ പൊയില്‍ക്കാവ് സ്വദേശി സുധ(56)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവാണ് കൊല നടത്തിയതെന്നാണ് സംശയം. വെട്ടിക്കൊലപ്പെടുത്തിയ രീതിയിലായിരുന്നു മൃതദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബ ശ്രീ അംഗങ്ങള്‍ രാവിലെ സുധയെ വിളിക്കാനെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.

സുധയും ഭര്‍ത്താവും മാത്രമായിരുന്നു വീട്ടില്‍ താമസം.
ഭര്‍ത്താവിനെ ഇപ്പോള്‍ സ്ഥലത്ത് കാണാനില്ല. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

ഭര്‍ത്താവിന് മരംമുറി ജോലിയാണ്. മദ്യപിച്ചെത്തുന്ന ഇയാള്‍ സുധയുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് പരിസര വാസികള്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക