25
Dec 2024
Thu
25 Dec 2024 Thu
kuwait family visit visa

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസിറ്റ് വിസയുടെ കാലയളവ് മൂന്നു മാസമായി ഉയര്‍ത്തും. (Kuwait family visit visa duration extended) ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മാസമായിരുന്നു നിലവില്‍ കുടുംബ സന്ദര്‍ശന വിസാ കാലാവധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിസാ കാലാവധി ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം ഉണ്ടായാല്‍ ‘സഹ്ല്’ ആപ്ലിക്കേഷന്‍ വഴി അറിയിപ്പ് നല്‍കും. തുടര്‍ന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷമാണ് നടപടി വരിക.

അടുത്തിടെ പുതിയ റസിഡന്‍സ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിറകെയാണ് കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി കൂട്ടിയത്. എന്നാല്‍ വിസയ്ക്ക് അപേക്ഷിക്കാനുള്ള മറ്റു മാനദണ്ഡങ്ങള്‍ മാറ്റിയിട്ടില്ല.

അതേസമയം, വിസാ കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു അലി അല്‍ അദാനി വ്യക്തമാക്കി. നിയമ ലംഘകര്‍ക്കെതിരേ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവോ പതിനായിരം ദീനാര്‍ വരെ പിഴയോ ചുമത്തും. വിസാ ഫീസ് ഘടന പഠിക്കാന്‍ പ്രത്യേക സമിതി രൂപവല്‍ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.