03
Dec 2024
Sun
03 Dec 2024 Sun
Big umbrella in goods auto rickshaw caused accident in Kozhikkode

കോഴിക്കോട് പെട്ടി ഓട്ടോയുടെ പിന്നില്‍ നിവര്‍ത്തിവച്ചിരുന്ന വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന കാര്‍ വെട്ടിനിര്‍ത്തിയതോടെ കാല്‍നടയാത്രികന്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ കോഴിക്കോട് കക്കോടി പാലത്തില്‍ വച്ചാണ് അപകടം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വഴിയോരങ്ങളിലും മറ്റും പഴങ്ങള്‍ വില്‍ക്കുന്ന പെട്ടി ഓട്ടോറിക്ഷയുടെ പിന്നിലായി സ്ഥാപിച്ചിരുന്ന വലിയ കുടയാണ് അപകടത്തിനിടയാക്കിയത്. വാഹനം ഓടിപ്പോവുന്നതിനിടെ ഈ കുട വശത്തേക്കു ചരിയുകയും ഇത് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വയോധികന്റെ തലയില്‍ ഉടക്കുകയുമായിരുന്നു. ഇതോടെ വയോധികന്‍ റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയില്‍ നിസാര പരിക്കുകള്‍ മാത്രമാണ് വയോധികന് പറ്റിയത്. പിന്നാലെ വന്ന കാര്‍ വെട്ടിച്ചുനിര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടമൊഴിവായി. Big umbrella in goods auto rickshaw caused accident in Kozhikkode

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക