26
Dec 2024
Wed
26 Dec 2024 Wed
man dies after falls in to well while doing building work

വീട് നിര്‍മാണജോലിക്കിടെ നിലപ്പലകയില്‍ നിന്ന് കാല്‍വഴുതി കിണറ്റിലേക്ക് വീണ് തൊഴിലാളി മരിച്ചു. ഇരിങ്ങല്‍ സ്വദേശി ജയരാജ് ആണ് മരിച്ചത്. കോഴിക്കോട് വടകര ചേറോട്ട്
ഇന്ന് ഉച്ചയോടെയാണ് സംഭവം. രണ്ടാം നിലയുടെ പുറം ഭിത്തി തേക്കുന്നതിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിണറിനു മുകളിലായി നിര്‍മാണ പ്രവൃത്തിക്കായി പലക കൊണ്ട് തട്ട് തയ്യാറാക്കി അതിനു മുകളില്‍ നിന്നായിരുന്നു ജയരാജ് ജോലി ചെയ്തിരുന്നത്. ഇതിനിടെ കാലുതെറ്റുകയും ആഴമുള്ള കിണറ്റിലേക്ക് വീഴുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരം വടകര ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ഇവരെത്തി പുറത്തെടുക്കുകയുമായിരുന്നു. എന്നാല്‍ ജയരാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.