14
Dec 2024
Fri
14 Dec 2024 Fri
murder case accused man hacked to death in court complex

കൊലക്കേസ് പ്രതിയായ യുവാവിനെ കോടതിവളപ്പിലിട്ട് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലാ കോടതി വളപ്പിലാണ് സംഭവം. മായാണ്ടി(38)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ തിരുനെല്‍വേലി സിറ്റി പോലീസ് പിടികൂടി. കൃത്യശേഷം കടന്നുകളഞ്ഞ മൂന്നു പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമം തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു കൊലപാതകം അരങ്ങേറിയത്. രാജാമണി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മായാണ്ടി ഈ കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു. കോടതിയിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് കാറിലെത്തിയ ഏഴംഗ സംഘം മായാണ്ടിയെ ആക്രമിച്ചത്.

മായാണ്ടിയുടെ നിലിവളി കേട്ടു കോടതിക്കുള്ളില്‍നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. സംഘത്തെ പിന്തുടര്‍ന്ന് പിന്തുടര്‍ന്ന് പോലീസ് ആദ്യം ഒരാളെയും പിന്നീട് മൂന്നുപേരെയും പിടികൂടുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക