21
Dec 2024
Sat
21 Dec 2024 Sat
abdul nasar madani in hospital

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുന്നു. (Madani’s condition remains extremely critical.) രക്തസമ്മര്‍ദം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ ഐസിയുവില്‍ ചികിത്സയിലാണ് മഅ്ദനി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിപി നിയന്ത്രണ വിധേയമാകാത്തതിനാല്‍ കടുത്ത അസ്വസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.ആഴ്ചകളായി ബിപി ക്രമാതീതമായി വര്‍ധിച്ച് നില്‍ക്കുകയായിരുന്നു എന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബിപി ലെവല്‍ വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത ക്ഷീണവും ശ്വാസതടസ്സവും തലവേദനയും ഉള്‍പ്പെടെ അനുഭവപ്പെട്ടിരുന്നു. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണിപ്പോള്‍ മഅ്ദനി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക