17
Dec 2024
Sat
17 Dec 2024 Sat
Soccer fc dubai

സോക്കര്‍ എഫ് സി ദുബയ് സംഘടിപ്പിക്കുന്ന സീസണ്‍ 7 ഗോള്‍ഡന്‍ കപ്പ് ഫുട്‌ബോള്‍ ടുര്‍ണമെന്റ് ഡിസംബര്‍ 22 ഞായര്‍ 3 മണി മുതല്‍ ദുബയ് ഖിസൈസിലുള്ള സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടുര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ശഹറുല്‍ മുനീര്‍ തൃക്കരിപ്പൂര്‍, വൈസ് ചെയര്‍മാന്‍ ഹുസൈനാര്‍ എടച്ചാക്കൈ എന്നിവര്‍ സ്വര്‍ണക്കപ്പ് ടുര്‍ണമെന്റ് ഒരുക്കങ്ങള്‍ വിശദീകരിച്ചു.

യുഎഇയിലെ മികച്ച 16 ടീമുകളെ പങ്കെടുപ്പിച്ചു നടക്കുന്ന സെവന്‍സ് മത്സരങ്ങളില്‍ കേരള എക്‌സ്പാറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ യുഎഇ അംഗീകൃത ടീമുകളാണ് മാറ്റുരക്കുക.

ചടങ്ങില്‍ ക്ലബ് ഭാരവാഹികളായ ഷുഹൈബ്, ഖാലിദ്, ജുനൈദ്, സിദ്ദിഖ്, മുഹമ്മദ്, സിറാജ്, ഷഫീഖ് തുടങ്ങിയവര്‍സംബന്ധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക