30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Abdul Hakeem Azhari

കോഴിക്കോട്: മുസ്ലി ലീഗ് മതസംഘടനയെപ്പോലെ വെറും ചാരിറ്റി നടത്തി സ്വാധീനം ഉണ്ടാക്കുകയല്ല വേണ്ടതെന്ന് സമസ്ത എപി വിഭാഗം നേതാവ് ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി. ലീഗ് രാഷ്ട്രീയമായി കരുത്താര്‍ജിക്കണം. ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ആശ്രയിക്കുന്ന പാര്‍ട്ടിയായി മാറരുത്, അവര്‍ പൊതുരാഷ്ട്രീയത്തിലേക്ക് വരണമെന്നും അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലീഗ് എന്നാല്‍ ഇ.കെ സമസ്ത വിഭാഗമാണെന്ന തോന്നല്‍ ഇല്ലാതാവണം. ലീഗിന് ഒപ്പം നില്‍ക്കുമ്പോള്‍ സ്വതന്ത്രമായി മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്ന തോന്നലാവാം ഇ.കെ വിഭാഗത്തിന് ഇപ്പോള്‍ ഉള്ളതെന്നും ഹക്കീം അസ്ഹരി പറഞ്ഞു.

നല്ല കാര്യം ആരു പറഞ്ഞാലും സ്വീകരിക്കുമെന്നായിരുന്നു ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇതിനോടുള്ള പ്രതികരണം. വിലയിരുത്താന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. ലീഗിന് മുഖ്യ മതസംഘടനകളുടെ പിന്തുണയുണ്ട്. പിന്തുണയില്ലാത്തത് തീവ്രനിലപാടുള്ളവരുടേത് ആണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement