വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 18 ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ശ്യാം ബെനഗലിനെ രാജ്യം 1976ല്‍ പദ്മശശ്രീയും 1991ല്‍ പദ്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. 1934 ഡിസംബര്‍ 14ന് ഹൈദരാബാദിലെ തിരുമലഗിരിയില്‍ ആണ് ശ്യാം ബെനഗല്‍ ജനിച്ചത്. ഫോട്ടോഗ്രാഫറായ ശ്രീധര്‍ ബി സെനഗല്‍ ആണ് പിതാവ്.
|
അങ്കുര്‍ (1973), നിശാന്ത് (1975), മന്ഥന്‍ (1976), ഭൂമിക (1977), മമ്മോ (1994), സര്‍ദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങള്‍ സംവിധാനം ചെയ്തതിലൂടെ ശ്യാം ബെനഗല്‍ പ്രശസ്തനായിരുന്നു. ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ദേശീയതലത്തില്‍ ഏഴ് തവണലഭിച്ചിട്ടുണ്ട്. തിരക്കഥ, മികച്ച രണ്ടാമത്ത ചിത്രം വിഭാഗങ്ങളിലും ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1966നും 1973നും ഇടയിലായി പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ പഠിപ്പിക്കുകയും രണ്ടുതവണ സ്ഥാപനത്തിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





