24
Dec 2024
Tue
24 Dec 2024 Tue
The Meteorological Department has warned that rain will continue in Kerala today

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും ആകർട്ടുകൾ നൽകിയിട്ടില്ല. ക്രിസ്മസും ന്യൂ ഇയറും ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങൾ വരാനിരിക്കുന്നതിനാൽ തന്നെ ഈ പ്രവചനങ്ങൾ ആശ്വാസം നൽകുന്നതാണ്. ശബരിമല ഭാഗത്തും ഇന്ന് പ്രത്യേക മുന്നറിയിപ്പുകളില്ല. എന്നാല് ആകാശം ഭാഗികമായി മേഘാവൃതമായതിനാൽ നേരിയ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നെണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതുപ്രകാരം മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശം

ഇന്ന്: വടക്കൻ തമിഴ്നാട് തീരങ്ങളിൽ മണിക്കൂറിൽ 35  മുതൽ 45  കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത കാണുന്നു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35  മുതൽ 45  കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.