24
Dec 2024
Tue
24 Dec 2024 Tue
ks shan murder case accused

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച RSS പ്രവര്‍ത്തകന്‍ അറസ്റ്റില്‍. (RSS worker who helped Shan murder case accused go into hiding arrested)   ആലപ്പുഴ പറവൂര്‍ വടക്ക് ദേവസ്വം വെളി വീട്ടില്‍ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലക്കേസിലെ 5 പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഷാനെ വെട്ടിക്കൊല്ലുന്നതില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബര്‍ 18ന് രാത്രിയാണ് എസ്ഡിപിഐ നേതാവ് കെ.എസ് ഷാനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ കാറിടിച്ചു വീഴ്ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

19ന് രാവിലെ ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വര്‍ഷമായി പ്രതികള്‍ ജാമ്യത്തില്‍ കഴിയുകയാണ്.

അതേസമയം, ബി.ജെ.പി നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുകയും പ്രതികള്‍ക്ക് മുഴുവന്‍ കൂട്ടവധശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.