27
Dec 2024
Thu
27 Dec 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: തൃശൂരിൽ ക്രിസ്മസ് ദിനത്തിൽ രാത്രി വീട്ടില്ക്കയറി യുവാവിനെ കുത്തിക്കൊന്നു. തടയുന്നതിനിടെ കുത്തേറ്റ യുവാവും മരിച്ചു. വട്ടേക്കാട് വീട് കയറിയുള്ള ആക്രമണത്തിൽ കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.

സുജിത്തിനെ അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു. ഇതിനിടെ കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ ആണ് അഭിഷേകിനു കുത്തേറ്റത്.

വീട് ആക്രമിക്കാനെത്തിയ സംഘത്തിൽപ്പെട്ട വിവേകിനെ 4 കൊല്ലം മുമ്പ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു. ഇതിന്റെ പക വീട്ടാനുള്ള ശ്രമമാണ് ഇന്നലെ ക്രിസ്മസ് രാത്രിയിൽ നടന്നത്.

സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.