05
Dec 2024
Thu
05 Dec 2024 Thu
MT Vasudevan Nair s funeral with full honour

എം ടി വാസുദേവന്‍ നായരുടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കോഴിക്കോട് മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ എംടിയുടെ സഹോദര പുത്രന്‍ ടി സതീശന്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, ശശീന്ദ്രന്, എ എ റഹിം എംപി, എംഎല്‍എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, ടി സിദ്ദീഖ്, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ് തുടങ്ങിയ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എം ടി വാസുദേവന്‍ നായരെ അവസാനമായി ഒരുനോക്ക് കാണാനായി അദ്ദേഹത്തിന്റെ വീട്ടിലും ശ്മശാനത്തിലുമായി വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.15ഓടെ സിതാരയില്‍ നിന്ന് എംടിയുടെ ഭൗതികദേഹവുമായി പുറപ്പെട്ട വിലാപയാത്ര കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വഴി മാവൂര്‍ റോഡിലെ പൊതുശ്മശാനത്തിലെത്തിക്കുകയും ചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു ബുധന്‍ രാത്രി എംടി അന്തരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക