30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Former Suzuki Chairman Osamu Suzuki Passed Away

നാലുപതിറ്റാണ്ടുകാലം സുസുക്കി കമ്പനിയെ നയിച്ച ഒസാമു സുസുക്കി അന്തരിച്ചു. 94 വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതനായിരുന്ന ഒസാമു സുസുക്കി ഡിസംബര്‍ 25നാണ് മരിച്ചതെന്ന് കമ്പനി അറിയിച്ചു. സുസുക്കിയെ ജനപ്രിയ ബ്രാന്‍ഡാക്കി മാറ്റിയതില്‍ വലിയ പങ്കുവഹിച്ച ഒസാമു 2021ലാണ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞത്. ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും. മാരുതി 800 എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടര്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജൂനിയര്‍ മാനേജ്‌മെന്റ് തസ്തികയില്‍ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963ല്‍ അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തി. ജൂനിയര്‍, സീനിയര്‍ തസ്തികകളിലേക്കുള്ള ചവിട്ടുപടികള്‍ കൂടി പിന്നിട്ട് 1978ല്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറുമായി. 2000ല്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. മൂന്നു ദശകങ്ങളായി നേതൃസ്ഥാനത്തു തുടര്‍ന്ന അദ്ദേഹം പ്രസിഡന്റ് പദവി മകന്‍ തൊഷിഹിറോ സുസുകിക്കു കൈമാറിയത്.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement