24
Dec 2024
Sun
24 Dec 2024 Sun
sdpi local body election result

തിരുവനന്തപുരം: എസ്. ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റിന്റെ പരാതിയിൽ പ്രാദേശിക ഭാരവാഹികളെ പുറത്താക്കി. തിരുവനന്തപുരം മണ്ഡലം പാളയം സിറ്റി കമ്മിറ്റിക്കു കീഴിലുള്ള കരിമഠം കോളനി ബ്രാഞ്ച് പ്രസിഡണ്ട് സരിത ജില്ലാകമ്മിറ്റിക്ക് നല്‍കിയ പരാതി പരിഗണിച്ച് ജില്ല കമ്മിറ്റി നിയോഗിച്ച മുന്നംഗ ജില്ലാ സമിതി അംഗങ്ങള്‍ അന്വേഷിക്കുകയും ജില്ലാ സെക്രട്ടേറിയേറ്റ് വിശദമായി ചര്‍ച്ചചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോപണങ്ങള്‍ തെളിവുകളുടെ പിന്‍ബലത്താല്‍ തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടിലെങ്കിലും പരാതിയില്‍ ഉന്നയിച്ച കാര്യങ്ങളിലെ ഗൗരവം മുഖവിലക്കെടുത്ത് കുറ്റാരോപിതനായ സനോഫര്‍ അട്ടകുളങ്ങരയെ 6 മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍തീരുമാനിച്ചു .

പരാതിക്കാരിക്ക് വേണമെങ്കില്‍ മേല്‍വിഷയത്തില്‍ നിയമ നടപടികളുമായി മൂന്നോട്ടു പോകാമെന്ന് അറിയിക്കുകയും ചെയ്തു.

പാളയം സിറ്റി കമ്മിറ്റി സെക്രട്ടറിയായ സജീറിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ 6 മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താനും തീരുമാനിച്ചു.

ഈ വിഷയത്തെ മുന്‍നിര്‍ത്തി ചിലയാളുകള്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും തിരുവനന്തപുരം മണ്ഡലം കമ്മറ്റിക്ക് വേണ്ടി മണ്ഡലം സെക്രട്ടറി സജീവ് പൂന്തുറ അറിയിച്ചു.