03
Dec 2024
Sun
03 Dec 2024 Sun

കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് കാല്‍വഴുതി വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്. 15 അടി താഴ്ചയിലേക്കാണ് എംഎല്‍എ വീണത്. കോണ്‍ക്രീറ്റില്‍ തലയിടിക്കുകയും ഇരുമ്പ് പൈപ്പ് തലയില്‍ കൊള്ളുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തലമുറിഞ്ഞ് ചോരവാര്‍ന്ന എംഎല്‍എയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടക്കുകയാണ്. മൂക്കില് നിന്നും വായില് നിന്നും രക്തം ഒഴുകുകയായിരുന്നുവെന്നാണ് ആരോഗ്യപ്രവര്ത്തകര് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച നൃത്തപരിപാടി കാണാനെത്തിയതായിരുന്നു ഉമാ തോമസ് എംഎല്‍എ. വിഐപികള്‍ക്കായി സജ്ജീകരിച്ചിരുന്ന കസേരയില്‍ ഇരിക്കാനെത്തുമ്പോഴാണ് ഉമാ തോമസ് വീണത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക