24
Dec 2024
Mon
24 Dec 2024 Mon
young couples arrested with 19 kilogram Ganja

വാടക വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 19 കിലോഗ്രാം കഞ്ചാവുമായി യുവദമ്പതികളെ പോലീസ് പിടികൂടി. തിരുവനന്തപുരം തൈക്കാട് ജഗതിയില്‍ വിജയകാന്ത്(വിജി-29), ഭാര്യ സുമ (28) എന്നിവരെയാണ് മലയിന്‍കീഴ് പോലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയിന്‍കീഴ് സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. ഈ വീട്ടിലേക്ക് ധാരാളം പേര്‍ വന്നു പോവുന്നതായി വിവരം ലഭിച്ച പോലീസ് പരിശോധനയ്‌ക്കെത്തുകയായിരുന്നു.

കിടപ്പു മുറിയില്‍ ചാക്കിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒരു മാസം മുന്‍പാണ് ഇവര്‍ വീട് വാടകയ്‌ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.