01
Dec 2024
Tue
01 Dec 2024 Tue
UAE Fuel Price

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബുദാബി: നാളെ തുടങ്ങുന്ന പുതുവര്‍ഷത്തില്‍ യുഎഇയിലെ പെട്രോള്‍ വിലയില്‍ മാറ്റം വരുന്നു. പെട്രോള്‍ വിലയില്‍ നേരിയ ഇടിവ് ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. നവംബറിലെ 73.2 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 ഡിസംബറില്‍ ബ്രെന്റ് ഓയില്‍ ബാരലിന് ശരാശരി 73.06 ഡോളറായിരുന്നു. എന്നിരുന്നാലും, വര്‍ഷത്തിലെ അവസാന രണ്ട് ട്രേഡിങ് ദിവസങ്ങളില്‍ വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ കണ്ടാല്‍ വില വിലയില്‍ മാറ്റം ഉണ്ടായേക്കാം.

2015ല്‍ രാജ്യം പ്രാദേശിക പെട്രോള്‍ വിലനിയന്ത്രണം ഒഴിവാക്കിയതിന് ശേഷം അന്താരാഷ്ട്രവിലയ്ക്ക് അനുസൃതമായി റീട്ടെയില്‍ നിരക്കുകള്‍ കൊണ്ടുവരാന്‍ യുഎഇ എല്ലാ മാസവും അവസാന ദിവസം പെട്രോള്‍, ഡീസല്‍ വിലകള്‍ പരിഷ്‌കരിക്കാറുണ്ട്.

ഈ വര്‍ഷത്തിന്റെ തുടക്കം മുതലുള്ള യുഎഇ പെട്രോള്‍ വില ഇങ്ങനെ:

Months/2023 Super 98 Special 95 E-Plus 91
January Dh2.78 Dh2.67 Dh2.59
February Dh3.05 Dh2.93 Dh2.86
March Dh3.09 Dh2.97 Dh2.90
April Dh3.01 Dh2.90 Dh2.82
May Dh3.16 Dh3.05 Dh2.97
June Dh2.95 Dh2.84 Dh2.97
July Dh3 Dh2.89 Dh2.81
August Dh3.14 Dh3.02 Dh2.95
September Dh3.42 Dh3.31 Dh3.23
October Dh3.44 Dh3.33 Dh3.26
November Dh3.03 Dh2.92 Dh2.85
December Dh2.96 Dh2.85 Dh2.77

UAE Fuel Price: Know the fuel price in the UAE for the New Year