പാലക്കാട്: വല്ലപ്പുഴയില്‍ 15 കാരിയെ കാണാനില്ല. വല്ലപ്പുഴ സ്വദേശി അബ്ദുല്‍ കരീമിന്റെ മകള്‍ ഷെഹ്ന ഷെറിനെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായതെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയതാണ് കുട്ടി. ട്യൂഷന്‍ ക്ലാസിനുശേഷം ബന്ധുവീട്ടില്‍ പുസ്തകമെടുക്കാന്‍ പോകുകയാണെന്ന് കൂട്ടുകാരികളോട് പറഞ്ഞിരുന്നു. ഒന്‍പത് മണിയോടെയാണ് സംഭവം. എന്നാല്‍, അതിന് ശേഷം വസ്ത്രം മാറിയാണ് ഷെഹ്ന ഷെറിന്‍ പോയതെന്ന് കൂട്ടുകാരികള്‍ മൊഴി നല്‍കി.
|
കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കുട്ടിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
15-year-old girl missing in Palakkad
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


