30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
സ്‌കൂള്‍ കലോത്സവം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം; പാര്‍ക്കിങ് സ്ഥലങ്ങളുടെ പട്ടിക

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന നാളെ (ജനുവരി 4) മുതല്‍ 8 വരെ തിരുവനന്തപുരത്തെ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണം. കിഴക്കേകോട്ട മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ റോഡിന്റെ ഇരുവശങ്ങളിലും കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ഈ ഭാഗങ്ങളില്‍നിന്നുള്ള ബസ് സര്‍വീസുകള്‍ അട്ടക്കുളങ്ങര, വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം എന്നിവിടങ്ങളിലുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിന്നും സര്‍വീസ് നടത്തും.

ജനുവരി 4ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ വരുന്നവര്‍ സെക്രട്ടേറിയറ്റ് ഗേറ്റ്2 (ആസാദ് ഗേറ്റ്) ഭാഗത്ത് വാഹനത്തില്‍ നിന്നും ഇറങ്ങിയശേഷം സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ഗേറ്റ് (വൈ എം സി എ) വഴി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കണമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ബി വി വിജയ് ഭാരത് റെഡ്ഡി അറിയിച്ചു.

വലിയ വാഹനങ്ങള്‍ക്ക് ആറ്റുകാല്‍ ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാറുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ പുളിമൂട് മുതല്‍ ആയൂര്‍വേദകോളേജ് വരെയും ആയൂര്‍വേദകോളേജ് മുതല്‍ കുന്നുംപുറം വരെയുള്ള റോഡിലും യൂണിവേഴ്‌സിറ്റി സെനറ്റ് ഹാള്‍ പരിസരത്തും, സംസ്‌കൃത കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും.

ജനുവരി 4ന് സെക്രട്ടേറിയറ്റിന് മുന്‍വശവും സെന്‍ട്രല്‍ സ്റ്റേഡിയത്തിന് ചുറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെ വേദികളുടെ സമീപ റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും പോലീസ് വ്യക്തമാക്കി. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ഡിസിപി അറിയിച്ചു.

ഭക്ഷണശാല സ്ഥിതി ചെയ്യുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് മത്സരാര്‍ത്ഥികളുമായി വരുന്ന സ്‌കൂള്‍ ബസുകള്‍ ഗാന്ധി പാര്‍ക്കിന് സമീപത്തുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഗ്യാരേജില്‍ പാര്‍ക്ക് ചെയ്യണം. ഔദ്യോഗികമായി മത്സരാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങള്‍ മാത്രമെ കെ.എസ്.ആര്‍.ടി.സിയുടെ ഗ്യാരേജില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ. പുത്തരിക്കണ്ടത്തേക്ക് വരുന്ന ഒഫിഷ്യലുകളുടെയും, രക്ഷിതാക്കളുടെയും വാഹനങ്ങള്‍ പവര്‍ ഹൗസ് റോഡിലുള്ള ലോറി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. പാചകപ്പുരയിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ പവര്‍ഹൗസ് റോഡില്‍ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് പാചകപുരയ്ക്ക് പുറകുവശത്തായി പാര്‍ക്ക് ചെയ്യണം. കുടിവെള്ളവുമായി വരുന്ന വാട്ടര്‍ അതോറിറ്റിയുടെ വാഹനങ്ങള്‍ പവര്‍ഹൗസ് റോഡില്‍ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് ഇടത് വശത്ത് പാര്‍ക്ക് ചെയ്യണം. പട്ടം സെന്റ് മേരീസ്, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് പട്ടം എന്നീ സ്‌കൂളുകളിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ക്ക് എം.ജി കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും.

പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇങ്ങനെ

 

ക്രമ  നമ്പർ വേദികൾ പാർക്കിങ് സ്ഥലങ്ങൾ
ചെറിയ വാഹനങ്ങൾ വലിയ വാഹനങ്ങൾ
1 സെൻട്രൽ സ്റ്റേഡിയം കേരള യുണിവേഴ്‌സിറ്റി ക്യാമ്പസ്, സംസ്‌കൃത കോളേജ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്, പുളിമുട് മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരു വശവും (പേ&പാർക്കിംഗ് ഏരിയ) ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്

 

2 അയ്യങ്കാളി ഹാൾ (VJT)

 

കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്
3 സെന്റ്. ജോസഫ് എച്ച്.എസ്.എസ്, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ

 

കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എ.കെ.ജി മുതൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശവും, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ വഞ്ചിയൂർ വരെ റോഡിന്റെ ഒരു വശത്ത്.
4 വിമൻസ് കോളേജ്

 

കോളേജ് കോമ്പൗണ്ടിനകത്ത്, പി.ടി.സി ഗ്രൗണ്ട്, വിമൻസ് കോളേജ് ജംഗ്ഷൻ മുതൽ കോളേജിന്റെ നോർത്ത് ഗേറ്റ് വരെ റോഡിന്റെ ഒരുവശം.
5 കോട്ടൺഹിൽ എച്ച്.എസ്.എസ് എസ്.എം.സി പാലോട്ടുകോണം റസിഡൻസ് വരെയുള്ള റോഡിന്റെ ഒരു വശം

 

6 കാർമൽ എച്ച്.എസ്.എസ്., വഴുതക്കാട്
7 ടാഗോർ തിയേറ്റർ ടാഗോർ തിയേറ്റർ കോമ്പൗണ്ടിനകത്ത്, ട്രിവാൻഡ്രം ക്ലബ് മുതൽ എസ്.എം.സി വരെയുള്ള റോഡിന്റെ ഒരു വശം. വാട്ടർ അതോറിറ്റി കോമ്പൗണ്ട്
8 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് ഹാൾ, വെള്ളയമ്പലം വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ
9 നിശാഗന്ധി വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്

 

10 നിർമ്മല ഭവൻ എച്ച്.എസ് സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്

 

11 ഗവ:ഗേൾസ് എച്ച്.എസ്.എസ് പട്ടം കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട് എം.ജി കോളേജ് ഗ്രൗണ്ട്

 

12 സെന്റ് മേരീസ് സ്‌കൂൾ, പട്ടം കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട്
13 പൂജപ്പുര സാംസ്‌കാരിക കേന്ദ്രം പൂജപ്പുര ഗ്രൗണ്ട്, എൽബിഎസ് പൂജപ്പുര

 

പൂജപ്പുര ഗ്രൗണ്ട്
14 മോഡൽ ബോയ്സ് എച്ച് എസ് എസ്. തൈക്കാട് PTC ഗ്രൗണ്ട്, ആർട്ട്സ് കോളേജ്, തൈക്കാട് ഗസ്റ്റ് ഹൗസ് മുതൽ മോഡൽ എൽപി.എസ് വരെയുള്ള റോഡിന്റെ ഒരു വശം. ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്

 

15 മോഡൽ എൽ പി.എസ്,തൈക്കാട്
16 ശിശുക്ഷേമ സമിതി
17 ഭാരത് ഭവൻ
18 സംഗീത കോളേജ്
19 കാർത്തിക തിരുനാൾ ഓഡിറ്റോറിയം ഗവ:സെൻട്രൽ സ്‌കൂൾ, അട്ടക്കുളങ്ങര ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്
20 ഗവ: മോഡൽ ഗേൾസ് എച്ച്.എസ്.എസ്, മണക്കാട് ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്
21 ഗവ:എച്ച്.എസ്.എസ്. ചാല ഗവ: ബോയ്സ് എച്ച്.എസ്.എസ്. ചാല
22 എസ്.എം.വി സ്‌കൂൾ മാഞ്ഞാലിക്കുളം ഗ്രൗണ്ട്
23 പുത്തരിക്കണ്ടം

 

പവർഹൗസ് റോഡിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ട്,  ഫോർട്ട് ഹൈസ്‌കൂൾ

 

KSRTC ഗ്യാരേജ് (Official Route vehicles only)

 

School Kalolsavam: Traffic restrictions in Thiruvananthapuram; List of parking spaces

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement