മലപ്പുറം അരീക്കോട് കീഴുപറമ്പ് സ്വദേശി സൗദിയില്‍ മരിച്ചു. എടവണ്ണ കല്ലിടുമ്പില്‍ താമസിക്കുന്ന ശിവപ്രസാദ് (53) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ജിദ്ദയിലെ ഖുലൈസിന്നടുത്ത് കാര്‍പെന്ററി വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു.
|
പിതാവ്: ചന്ദന്‍ ഗോവിന്ദ്, മാതാവ്: യശോദ, ഭാര്യ: ദീപ. വരുണ്‍ പ്രസാദ്, അരുണ്‍ പ്രസാദ്, ലക്ഷീദ് പ്രസാദ് എന്നിവര്‍ മക്കളാണ്. ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുള്ള കെഎംസിസി ജിദ്ദ വെല്‍ഫെയര്‍ വിങ്് പ്രവര്‍ത്തകര്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


