23
Jan 2025
Mon
23 Jan 2025 Mon
14 year old boy electrocuted from Massage machine

14കാരന്‍ മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. മലപ്പുറം ചെമ്മാട് സി കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് – കടവത്ത് വീട്ടില്‍ നസീമ എന്നിവരുടെ മകന്‍ മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഹാല്‍.(14 year old boy electrocuted from Massage machine)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുണ്ടൂരിലെ അമ്മയുടെ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് അപകടം. നസീമ മകനൊപ്പം സ്വന്തം വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ മുഹമ്മദ് നിഹാലിന് ഷോക്കേല്‍ക്കുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ കുട്ടിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. താനൂര്‍ പോലീസ് ഇന്ന് ഇന്‍ക്വസ്റ്റ് നടത്തും. സഹോദരി ഹിബ.