30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; ഓടി രക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. ബസിൽ ഉണ്ടായിരുന്ന ദാസിനി (60) ആണ് മരിച്ചത്. കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി പുറപ്പെട്ട സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് ഇരി​ഞ്ചി​യ​ത്ത് വ​ച്ച് മ​റി​ഞ്ഞ​ത്. ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവിടത്തെ വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞ ശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​പു​രം സ്വ​ദേ​ശി അ​രു​ൾ​ദാ​സാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​ടി. ഇയാൾക്ക് നിസാര പരിക്കുകളുണ്ട്.
തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ഭ​യം​ തേ​ടു​ക​യാ​യി​രു​ന്നു.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement