25
Jan 2025
Sun
25 Jan 2025 Sun
Jail deputy suprend bribery

തിരുവനന്തപുരം: പ്രതിയില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണം വാങ്ങിയ ഉന്നത ജയില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ പോലീസ്. കണ്ണൂര്‍ ജയില്‍ ഡപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് നടപടിയെടുക്കാതെ ജയില്‍ വകുപ്പ് ഉരുണ്ടു കളിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലമ്പുഴ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ 2022-ലാണ് സ്വര്‍ണക്കടത്ത് പ്രതിയില്‍ നിന്ന് ദിനേശ് ബാബു 25,000 രൂപ വാങ്ങിയത്. 2023-ലാണ് പണം വാങ്ങിയെന്ന് കണ്ടെത്തിയത്.

പൊലീസും ജയില്‍ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായാണ് അന്വേഷണ റിപ്പോര്‍ട്ട്.

എന്നാല്‍, റിപ്പോര്‍ട്ട് നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദിനേശ് ബാബുവിനെതിരെ നടപടിയെടുത്തിട്ടില്ല. കൊലക്കേസ് പ്രതിയുടെ ഫോണിലും ദിനേശ് ബാബുവിന്റെ ചാറ്റ് കണ്ടെത്തിയിരുന്നു.