30
Jan 2025
Mon
30 Jan 2025 Mon
Kerala expat dies in Abudhabi hours before going home for ever

30 വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് മലയാളി അബൂദബിയില്‍ മരിച്ചു. തിരുവനന്തപുരം പെരുമാതുറ മാടന്‍വിള സ്വദേശി കൊച്ചുതിട്ട വീട്ടില്‍ ഷംസുദ്ദീന്‍(59)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിലേക്കു കൊണ്ടുപോവുന്നതിനായി സാധനങ്ങള്‍ വാങ്ങാനായി ഞായര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

30 വര്‍ഷമായി അബൂദബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ബനിയാസ് മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും. ഭാര്യ: നദീറ. മക്കള്‍: അര്‍ഫാന്‍, ഫര്‍സാന.

ALSO READ: സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രവാസി കിണറ്റിൽ വീണ് മരിച്ചു