26
Jan 2025
Tue
26 Jan 2025 Tue

കൊല്ലം: കേരളത്തില്‍ വീണ്ടും പരക്കെ വന്യജീവി ആക്രമണം. കൊല്ലത്തും പാലക്കാട്ടുമാണ് വന്യജീവി ആക്രമണം റിപ്പോര്‍ട്ട്‌ചെയ്തത്. കൊല്ലം പത്തനാപുരം കറവൂരില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ പശു ചത്തു. കറവൂര്‍ വാലുതുണ്ട് സ്വദേശി ബിജുവിന്റെ പശുവിനെയാണ് കടിച്ചുകൊന്നത്. പുലിയാണ് പശുവിനെ കൊന്നതെന്നാണ് കര്‍ഷകന്‍ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത് രണ്ടാം തവണയാണ് ബിജുവിന്റെ പശുക്കളെ വന്യജീവികള്‍ കൊല്ലുന്നത്. സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. പുന്നല റേഞ്ചിന് കീഴില്‍ കൂട് സ്ഥാപിച്ചെങ്കിലും പുലി ഇതുവരെ കുടുങ്ങിയിട്ടില്ല. വനം വകുപ്പ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കി.

പാലക്കാട് കാഞ്ഞിരപ്പുഴയില്‍ ആണ് ആടിനെ കൊന്നത്. പാലക്കയം ഇഞ്ചിക്കുന്ന് ഭാഗത്ത് ചീരാംകുഴിയില്‍ ജോസിന്റെ ആടിനെയാണ് കൊന്നത്. കടുവയാണ് ആടിനെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികളില്‍ പലരും കടുവയെ കണ്ടിട്ടുള്ളതായും വിവരം. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി.