04
Jan 2025
Tue
04 Jan 2025 Tue
Temperatures will increase in the coming days

തിരുവനന്തപുരം: കേരളത്തില്‍ മഴക്കാലം വിടവാങ്ങിയതിന് പിന്നാലെ താപനില കൂടുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാധാരണയിലും കൂടുതല്‍ ചൂടാണ് ഈ മാസം ഇനിയുള്ള ദിവസങ്ങളില്‍ അനുഭവപ്പെടുക. ഇക്കൊല്ലം മുന്‍വര്‍ഷത്തേക്കാള്‍ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, 2024 ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 36.5 ഡിഗ്രി സെല്‍ഷ്യസ് ആണ് കഴിഞ്ഞദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട്. ഉത്തരേന്ത്യയില്‍ ശൈത്യകാലമായതിനാലാണ് ഇപ്പോള്‍ അവിടെ താപനില കുറഞ്ഞത്. കേരളത്തില്‍ താപനില കുറയുന്ന മെയ് മാസത്തോടെ ഉത്തരേന്ത്യ ചുട്ടുപൊള്ളാന്‍ തുടങ്ങുകയും ചെയ്യും.

കേരളത്തില്‍ അടുത്തത്തടുത്ത വര്‍ഷങ്ങളായി താപനില ക്രമേണ ഉയരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. മുമ്പ് മാര്‍ച്ച് മാസം മുതലാണ് ചൂട് വര്‍ധിച്ചിരുന്നതെങ്കില്‍ 2023, 2024 വര്‍ഷങ്ങളില്‍ ജനുവരി മുതലേ ചൂട് കൂടിയിരുന്നു.

Temperatures will increase in the coming days

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക