കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ ഭര്‍ത്താവിനെയും അമ്മയെയും വെട്ടിക്കൊന്ന കേസില്‍ പാലക്കാട് നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്പെന്ഷന്. എസ്എച്ച്ഒ മഹേന്ദ്ര സിന്‍ഹയെയാണ് പാലക്കാട് എസ്പിയുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് ഉത്തരമേഖല ഐജി സസ്പെന്‍ഡ് ചെയ്തത്.(Nenmara SHO suspended over dual murder)
|
2019ല്‍ സജിതയെന്ന വീട്ടമ്മയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര കഴിഞ്ഞദിവസം സജിതയുടെ ഭര്‍ത്താവ് സുധാകരന് (54), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലക്കേസ് പ്രതിയായ ചെന്താമര ജാമ്യവ്യസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നാണു എസ്പിയുടെ അന്വേഷണ റിപോര്‍ട്ടിലുള്ളത്.
നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന സെഷന്‍സ് കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമര അവിടെ ഒരു മാസം താമസിച്ചു. നാട്ടുകാരെ ഭീഷണിപ്പെടുത്തി. നേരിട്ടു പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല. അന്നുതന്നെ കേസെടുത്ത് കോടതിയെ അറിയിച്ചാല്‍ സ്വാഭാവികമായും ജാമ്യം റദ്ദാകും. പകരം, ചെന്താമരയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു താക്കീത് ചെയ്യുകയാണു പോലീസ് ചെയ്തത്. ഇതു വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടിയാണ് എസ്എച്ച്ഒയ്ക്കെതിരേ നടപടിയെടുത്തത്.
ഒളിവില്‍ പോയ ചെന്താമരയെ പിടികൂടാന്‍ ഇതുവരെ പോലീസിനായിട്ടില്ലെന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഇയാള്‍ കോഴിക്കോട്ട് എത്തിയതായി വിവരം ഇതിനിടെ പുറത്തുവന്നു. താഴെ കക്കാടിന് 5 കിലോമീറ്റര്‍ ഉള്പ്രദേശത്തുവച്ച് ചെന്താമരയെ കണ്ടതായാണ് നാട്ടുകാര്‍ പറഞ്ഞിട്ടുള്ളത്.
ALSO READ: പാലക്കാട്ട് അമ്മയെയും മകനെയും വെട്ടിക്കൊന്നത് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





