25
Jan 2025
Thu
25 Jan 2025 Thu

കോട്ടയം: കോട്ടയത്ത് വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ ബൈക്കപകടത്തിൽ മരിച്ചു, കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് ഇന്നലെ എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഇന്നാണ് വിവാഹം നടക്കേണ്ടിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. ജിജോയുടെ സുഹൃത്ത് വയലാ സ്വദേശി അജിത്തിനെയാണ് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരികയായിരുന്ന ജിജോയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ വന്ന വാനമുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഇലക്കാട് പള്ളിയിൽ ഇന്ന് രാവിലെ ജിജോന്റെ വിവാഹം നടക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം.

കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകനാണ്. ദിയ, ജീന എന്നിവരാണ് ജിജോയുടെ സഹോദരിമാർ.